വന്ദേ ഭാരതിനെ ബിജെപി പ്രചാരണായുധമാക്കുന്നത് തടയാൻ സിപിഎം
വന്ദേ ഭാരത് എക്സ്പ്രസിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണവുമായി സിപിഎം. വന്ദേ ഭാരതിനെ ബിജെപി തങ്ങളുടെ വികസന നേട്ടത്തിന്റെ പ്രചാരണായുധമാക്കുന്നത് തടയുന്നതിനാണ് സിപിഎം സ്വീകരിക്കാനിറങ്ങിയത്. കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ് എന്നിവർ വന്ദേ ഭാരത് എക്സ്പ്രസിനെ സ്വീകരിച്ചു. ലോക്കോ പൈലറ്റുമാരായ അബ്ദുൾ റഷീദ്, കെ എം ദേവദാസ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. എന്നാൽ വന്ദേ ഭാരതിൻ്റെ ആദ്യയാത്ര രാഷ്ട്രീയപരിപാടിയാക്കി ബിജെപി കണ്ണൂരിലും മാറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ നൽകിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സ്വീകരണമാണെന്ന് സിപിഎം ആരോപിച്ചു. പല യാത്രക്കാരും ബിജെപിക്കാരുടെ പ്രകടനത്തിൽ ക്ഷുഭിതരായെന്നും സിപിഎം ആരോപിച്ചു.kannurTimesXP MalayalamUpdated: 26 Apr 2023, 1:58 pm