കേരള സ്റ്റോറിക്കെതിരെ സിപിഎം | Kerala Story | CPM
കേരള സ്ട്രോയ്യെന്ന ചിത്രത്തിനെതിരെ സി പി ഐ എമ്മും രംഗത്ത്. കേരള സ്റ്റോറി ആർ എസ് എസ്സിന്റെ വർഗീയ അജണ്ടയാണ് എന്ന് സി പി ഐ എം സാസംഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മതേതരത്വം തകർക്കാനുള്ള നീക്കമാണ് എന്നും ഇത് സംഘപരിവാർ അജണ്ടയാണ് എന്നും കേരളത്തിൽ വിഷം കലക്കി വർഗീയ കലാപങ്ങൾക്ക് തിരികൊളുത്താനുള്ള നീക്കമാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.kannurTimesXP MalayalamUpdated: 1 May 2023, 7:21 pm