EP Jayarajan: ദുബായിയിൽ പോയത് മന്ത്രിയായപ്പോൾ; കെ സുധാകരനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് ഇപി ജയരാജൻ
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കെ സുധാകരന്റെ ആരോപണങ്ങള്‍ക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സുധാകരൻ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതെന്നും ഇപി പറഞ്ഞു. എനിക്ക് ബിജെപിയിൽ പോകേണ്ട ആവശ്യമില്ല. ഞാൻ ആർഎസ്എസുക്കാര്‍ക്കെതിരെ പോരാടി വന്ന നേതാവാണ്. അവർ എന്നെ പല തവണകളായി വധിക്കാൻ ശ്രമിച്ചതാണ്. ഞാൻ ദുബായിയിൽ പോയിട്ട് വർഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിയായപ്പോഴാണ് അവസാനം പോയതെന്നും അദ്ദേഹം വ്യക്തമാക്കി.