കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര സർക്കാർ സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നതിലൂടെ കാണിക്കുന്നത് സാഡിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമനിധി അംഗങ്ങളായവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 2022-ലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്വർണ്ണ മെഡൽ, ക്യാഷ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. കേരളത്തിൻ്റെ ഖജനാവിന് വലിയ ശേഷിയില്ലെന്നും സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ കൈയ്യടക്കിയെന്നും അതിനുദാഹരണമാണ് ജി എസ് ടി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.kannurTimesXP MalayalamUpdated: 28 May 2023, 8:48 pm