കണ്ണൂരിലും ബ്രഹ്മപുരം മോഡൽ തീപ്പിടിത്തം
1014 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂർ കോർപറേഷനിലെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലും ബ്രഹ്മപുരം മോഡൽ തീപ്പിടിത്തം. കണ്ണൂരിലും മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ടൺ കണക്കിന് പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ കത്തി അമർന്നപ്പോൾ ഉണ്ടായ വിഷപ്പുകയാൽ പ്രദേശവാസികൾ വലഞ്ഞു. ഞായറാഴ്ച്ച പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം. തീ കണ്ട് പ്രദേശവാസികളാണ് ഫയർഫോഴ്സിനെയും കോർപറേഷൻ അധികൃതരെയും വിവരമറിയിച്ചത്. നാലു മണിയോടെ മൂന്ന് യുണിറ്റ് ഫയർഫോഴ്സെത്തി തീയണക്കൽ തുടങ്ങി. തലശേരി, മട്ടന്നൂർ, ഇരിട്ടി എന്നിവടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു. മണിക്കൂറുകളോളം ഫയർഫോഴ്സ് നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തന്നെയാണ് കോർപറേഷൻ മാലിന്യ സംസ്കരണ പ്ളാന്റുമുള്ളത്.