പാംപ്ലാനിയെ സന്ദർശിച്ച് ബി ജെ പി നേതാക്കൾ; മോദിയുടെ ഈസ്റ്റർ ആശംസാകാർഡ് നൽകി
ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് തലശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് ബി ജെ പി നേതാക്കൾ. തലശേരിയിലെ ബിഷപ്പ് ഹൗസിൽ എത്തിയാണ് ബിഷപ്പിനെ നേതാക്കൾ സന്ദർശിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഒപ്പും ഫോട്ടോയും പതിപ്പിച്ച ഈസ്റ്റർ ആശംസ കാർഡ് ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ പി കെ കൃഷ്ണദാസ് ബിഷപ്പിന് നൽകുകയും ചെയ്തു. ഇത്തരത്തിലുള്ള വിശേഷ ദിവസങ്ങളിൽ സാധാരണയായി ബിഷപ്പിനെ സന്ദർശിക്കാറുണ്ട് എന്നും അദ്ദേഹം മുൻപ് പറഞ്ഞ പ്രസ്താവന വ്യക്തിപരമല്ല, മറിച്ച് കേരളത്തിന്റെ തന്നെ പൊതു വികാരമാണ് എന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കുന്നു. ബിഷപ്പ് പറഞ്ഞ കാര്യങ്ങളെ വളരെ ഗൗരവത്തോടെയാണ് ബി ജെ പി കാണുന്നത് എന്നും ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാൻ എല്ലാ വിധത്തിലുള്ള പരിശ്രമവും എൻഡിഎ സർക്കാർ നടത്തുമെന്നും പി കെ കൃഷ്ണദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൈസ്തവ സമൂഹത്തിന്റെ വോട്ടുകൾ ലക്ഷ്യമാക്കിക്കൊണ്ട് ബിജെപി നേതാക്കൾ ക്രിസ്തീയ ഭവനങ്ങളും മതമേലധ്യക്ഷൻമാരെയും ഒക്കെ സന്ദർശിക്കുന്നുണ്ട്. ഒപ്പം പ്രധാന മന്ത്രിയുടെ ഫോട്ടോയും ഒപ്പമുള്ള പതിനായിരക്കണക്കിന് ഈസ്റ്റർ കാർഡുകളും ഈ വീടുകളിലൊക്കെ എത്തിച്ചിട്ടുണ്ട്. ബി ജെ പി പ്രവർത്തകർ തന്നെയാണ് ക്രൈസ്തവ കുടുംബങ്ങളിലേക്ക് ഇത്തരം കാർഡുകൾ എത്തിച്ചിരിക്കുന്നത്.kannurTimesXP MalayalamUpdated: 9 Apr 2023, 1:27 pm