പയ്യാമ്പലത്ത് അനുഗ്രഹിത കലാകാരികളുടെ കലാസന്ധ്യ
1005 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂട്രാൻസ്ജെൻഡർ വിഭാഗത്തെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി വേറിട്ട ആശയത്തിലൂടെ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ജില്ലാ പഞ്ചായത്തും സാമൂഹ്യ നീതി വകുപ്പും. 'ഭദ്ര' ട്രാൻസ് ജെൻഡേഴ്സ് നൃത്ത സംഘത്തിൻറെ അരങ്ങേറ്റ വേദിയാണ് ജില്ലയിലെ കലാ സംസ്കാരിക മണ്ഡലത്തിൽ നടന്നത്. 2021-22, 2022- 23 എന്നീ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് സംഘത്തിനായി 2.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നൃത്തത്തിന് ആവശ്യമായ വസ്ത്രവും മേക്കപ്പ് സാധനങ്ങളും വാങ്ങിയതിനൊപ്പം പരിശീലനവും പൂർത്തിയാക്കി. കാഞ്ചി ബാവ, റീമ, കാവ്യ ബിജു, എമി ഷിറോൺ, ശ്യാമിലി ശ്രീജിത്ത് തുടങ്ങി 13 പേരാണ് സംഘത്തിലുള്ളത്. കൂത്തുപറമ്പ് സ്വദേശികളായ സൂരജ്, അസ്നേഷ് എന്നിവരാണ് പരിശീലകർ. സംഘം ഇനി മറ്റ് വേദികളിലും നൃത്തവുമായി ദൃശ്യവിസ്മയം തീർക്കും. അതേസമയം പയ്യാമ്പലം ബീച്ച് ഓപ്പൺ സ്റ്റേജിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. നൃത്ത സംഘം ഇവർക്ക് വരുമാന മാർഗമായി മാറുമെന്നും അതിലുടെ ജീവിത ചെലവ് കണ്ടത്താനാകുമെന്നും പി.പി. ദിവ്യ പ്രത്യാശിച്ചു. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹൻ എന്നിവർ സംസാരിച്ചു.