Sculpture From Waste Materials: പാഴ്വസ്തുക്കളിൽ നിന്നും ശിൽപവുമായി സുരേന്ദ്രന് കൂക്കാനം
1007 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപാഴ്വസ്തുക്കള് ഉപയോഗിച്ച് മനോഹര ശിൽപം നിർമിച്ചിരിക്കുകയാണ് സുരേന്ദ്രന് കൂക്കാനം. കണ്ണൂര്‍ നഗരത്തില്‍നിന്ന് ശേഖരിച്ച പാഴ്വസ്തുക്കള്‍കൊണ്ടാണ് ശില്പം ഒരുക്കിയിരിക്കുന്നത്. 'മാലിന്യം മറയട്ടെ, മനസ് നിറയട്ടെ' എന്ന സന്ദേശവുമായി കണ്ണൂര്‍ കോര്പറേഷന് നടത്തുന്ന ദസറയുടെ ലക്ഷ്യം ജനങ്ങളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് കലാകാരൻ മനോഹര ശിൽപം നിർമിച്ചത്. പാഴ്വസ്തുക്കളായ വീപ്പ, ടിന്, ടയര്‍, പ്ലാസ്റ്റിക് ബോട്ടില്‍ തുടങ്ങിയവ ഉപയോഗിച്ച് രണ്ടുദിവസം കൊണ്ടാണ് ശില്പി സുരേന്ദ്രന് കൂക്കാനം ശില്പം നിര്‍മ്മിച്ചത്. കണ്ണൂര്‍ ദസറയുടെ പ്രചാരണാര്‍ഥം പാഴ്വസ്തുക്കള് ഉപയോഗിച്ച് സ്റ്റേഡിയം കോര്‍ണറില്‍ നിര്‍മിച്ച ശില്പം മേയര്‍ അഡ്വ. ടി ഒ മോഹനന് അനാച്ഛാദനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.