എക്സിക്യൂട്ടീവ് ട്രെയിനിൽ വീണ്ടും അജ്ഞാതൻ തീയിട്ടു
എക്സിക്യൂട്ടീവ് ട്രെയിനിൽ അജ്ഞാതൻ തീയിട്ടതാണെന്ന സംശയത്തിൽ റെയിൽവേ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ആരെങ്കിലും തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം നടക്കുകയാണെന്നും ആർപിഎഫ് വ്യക്തമാക്കി. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. അതേസമയം മൂന്ന് യൂണിറ്റ് അഗ്നിശമന സേനാസംഘം ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി 11 ഓടെ എത്തിയ ട്രെയിൻ ഏട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു. തീ ഉയരുന്നത് റെയിൽവെ ജീവനക്കാരാണ് ആദ്യം കണ്ടത്. നേരത്തെ കത്തിക്കൊണ്ടിരുന്നെങ്കിലും തീ ഉയർന്നപ്പോഴാണ് ജീവനക്കാരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഏപ്രിൽ 2 ന് കോഴിക്കോട് എലത്തൂരിൽവെച്ച് ഇതെ ട്രെയിനിലാണ് പെട്രോൾ ഒഴിച്ച് തീയിട്ടത്. മൂന്ന് പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.kannurTimesXP MalayalamUpdated: 1 Jun 2023, 7:43 am