ആൽബർട്ട് അഗസ്റ്റിന് ജന്മനാടിന്റെ യാത്രാമൊഴി
1014 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ വെടിയേറ്റ് മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ സംസ്കാരം നടത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആൽബർട്ടിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. സംസ്കാരം നടത്തിയത് ആലക്കോട് നെല്ലിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു. ഏപ്രിൽ 14 നാണ് ആൽബർട്ട് കൊല്ലപ്പെട്ടത്. ജനൽ പാളി തുളച്ചെത്തിയ ഒരു വെടിയുണ്ട ആൽബർട്ടിന്റെ ജീവൻ അപഹരിക്കുകയായിരുന്നു. തലയിലാണ് ആൽബർട്ടിന് വെടിയേറ്റത്. ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ പോലും കഴിഞ്ഞത്. 35 ദിവസത്തോളം വിവിധ ആശുപത്രികളിൽ സൂക്ഷിച്ച മൃതദേഹം കഴിഞ്ഞ ദിവസമാണ് വ്യോമസേന വിമാനത്തിൽ ന്യൂഡൽഹിയിലെത്തിച്ചത്.