ആറളം ഫാമിൽ റോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപത്തായാണ് കാട്ടാന പ്രസവിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിയോടെയാണ് റോഡിൽ കാട്ടാന പ്രസവിച്ചത്. ഇതോടെ മറ്റ് ആനകളും ഈ ആനക്ക് സുരക്ഷ ഒരുക്കി റോഡിൽ തമ്പടിച്ചു. അതേസമയം ഇതുവഴിയുള്ള യാത്ര നിലവിൽ തടസ്സപ്പെട്ടു. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകൾ ഉണ്ട്. റോഡിൽ തന്നെ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി- പാലപ്പുഴ റോഡ് അടച്ചിട്ടിരിക്കുകയാണ്. വനവകുപ്പിന്റെ ആർ.ടി സംഘവും കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ചുവരുന്നുണ്ട്.
kannurTimesXP MalayalamUpdated: 8 Jun 2023, 9:28 am