ദൃശ്യവസന്തമൊരുക്കി വിദ്യാർഥിനി
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കണ്ണൂരിൽ ദൃശ്യവസന്തമൊരുക്കി വിദ്യാർഥിനിയുടെ ചിത്രകലാപ്രദർശനം. ഉപാസന നന്ദൻ എന്ന പ്ലസ് ടു കഴിഞ്ഞ പെൺകുട്ടിയാണ് ചിത്രപ്രദർശനം നടത്തിയിരിക്കുന്നത്. കണ്ണൂർ സ്പെയ്സ് ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം. പ്രകൃതിയാണ് ചിത്രങ്ങളിലെ പ്രധാന വിഷയം. കേരളത്തിലെ മുൻനിര ചിത്രകാരന്മാരടക്കം ഉപാസനയുടെ പ്രദർശനം കാണാൻ എത്തി. തുടർ പഠനത്തിനായി പണം കണ്ടെത്തുക എന്നതാണ് ഉപാസന നന്ദന്റെ ചിത്രപ്രദർശനത്തിന്റെ ലക്ഷ്യം. ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. ജൂൺ 12 വരെയാണ് പ്രദർശനം നടത്തുന്നത്. ചെറുപ്പം മുതൽ തന്നെ ഉപാസന വരയ്ക്കാൻ തുടങ്ങിയിരുന്നു. പക്വതയാർന്ന ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഉപാസനയുടെ ചിത്രങ്ങൾ നേടുന്നത്.