Clay Pot Dealers in Nilambur: നിലമ്പൂർ ചട്ടികളുമായി അനശ്വര സ്വയംസഹായസംഘം
1040 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമൺചട്ടികളെയും മണ്കലങ്ങളെയും കൂജകളെയും ചപ്പാത്തിക്കല്ലിനെയുമൊക്കെ തിരിച്ചുകൊണ്ടുവരികയാണ് നിലമ്പൂരിലെ അനശ്വര സ്വയംസഹായസംഘം. ഓണവിപണി ലക്ഷ്യമിട്ടാണ് ഇത്തവണ അനശ്വര സ്വയംസഹായസംഘത്തിന്റെ പ്രവർത്തനങ്ങൾ. നിലമ്പൂര്‍ കാടുകളില്‍ നിന്നും ഏജന്റുമാര്‍ മുഖേനെ ശേഖരിക്കുന്നപ്രത്യേക തരം കളിമണ്ണാണ് നിലമ്പൂര്‍ ചട്ടിക്കായി ഉപയോഗിക്കുന്നത്. കെമിക്കല്‍ ഒന്നുമില്ലാതെ ഉരച്ചുമിനുക്കി തിളങ്ങുന്ന ഫിനിഷിങിലാണ് ഉല്പന്നങ്ങള് നിര്‍മിക്കുന്നത്. വ്യത്യസ്തങ്ങളായ 150ല്‍പരം ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കപ്പെ ടുന്നുണ്ട്. ഗ്യാസിലും മൈക്രോവേവിലും ഉപയോഗിക്കാന്‍ പറ്റുന്നതരം കറിചട്ടികള്‍, മീന്‍ കറിചട്ടികള്‍, ഇന്റോര്‍ പ്ലാന്റ് ചട്ടികള്‍ തുടങ്ങി അടുക്കള ഉപകരണങ്ങളും കളിമണ്‍ ശില്പങ്ങള്, കളിപ്പാട്ടങ്ങള്‍, പെയിന്റിങുകള്‍ എന്നിവയും അനശ്വര പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. ഓണക്കാലത്ത് കണ്ണൂരിലെ വീട്ടമ്മമാരുടെ മനസ് കീഴടക്കാന്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തിലാണ് വിശാലമായ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍വഴിയും നിലമ്പൂര്‍ ചട്ടിക്ക് ആവശ്യക്കാരേറെയാണ്