കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കണ്ണൂർ മട്ടന്നൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മട്ടന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ലിങ്ക്സ് മാൾ പരിസരത്ത് വെച്ചാണ് കാറിന് തീപിടിച്ചത്. വണ്ടിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാർ അതിവേഗം കാറിന് പുറത്തേക്ക് ഇറങ്ങി, ഓടി രക്ഷപ്പെടുകയായിരുന്നു. ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിന്റെ ബോണറ്റിൽ നിന്നാണ് പുക വന്നത്. ഇതിന് പിന്നാലെ യാത്രക്കാർ പുറത്തേക്കിറങ്ങുകയായിരുന്നു. ഉടൻ തന്നെ മട്ടന്നൂർ ഭാഗത്ത് നിന്നും ഫയർഫോഴ്സെത്തി തീയണച്ചു. ഒപ്പം നാട്ടുകാരും വ്യാപാരികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. മട്ടന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തുകയും റോഡിലൂടെയുളള ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ഫെബ്രുവരി മാസത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുൻപാകെ ദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ച് 2 പേർ മരിച്ചിരുന്നു.kannurTimesXP MalayalamUpdated: 26 May 2023, 7:11 pm