ഇരുപതുവര്‍ഷം കൊണ്ട് നാടിന് നല്‍കിയത് 14 ലക്ഷം ഔഷധസസ്യങ്ങള്‍ | Herbs
ഇരുപതുവര്‍ഷം കൊണ്ടു 14 ലക്ഷം ഔഷധസസ്യങ്ങള്‍ സൗജന്യമായി നാടിന് നല്കിയ നന്മയുടെ പേരാണ് പെരളശേരി മൂന്നു പെരിയയിലെ പി വി ദാസന്. ആയിരക്കണക്കിനാളുകള്‍ക്ക് രോഗശമനം പകരാനാണ് നിസ്വാര്‍ത്ഥമായ ദാസന്റെ പ്രവര്ത്തിനം. പ്രതിഫലം പറ്റാത്ത ഈ ജീവകാരുണ്യ പ്രവര്‍ത്തനം. ഔഷധസസ്യ വില്‍പ്പനയിലൂടെ നഴ്സറികള്‍ വന്‍ലാഭം കൊയ്യുന്ന കാലത്താണ് ഒരു രൂപ പോലും കൈപ്പറ്റാത്ത ദാസന്റെ നാടിനു വേണ്ടിയുളള സേവനം. ഔഷധസസ്യങ്ങള്‍ സംബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമടക്കം നാലായിരത്തിലേറെ ക്ളാസും ദാസനെടുത്തിട്ടുണ്ട്. പെരളശേരി മൂന്നുപെരിയയിലെ സുധീഷ് റോഡിലെ 'അക്ഷര'യില്‍ പി വി ദാസന്റെ വീട്ടുമുറ്റത്തും പറമ്പിലും പരിപാലിക്കുന്ന ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും അലങ്കാരച്ചെടികളും പൂര്‍ണമായും പ്രകൃതി സ്നേഹികള്ക്കുളളതാണ്. ഔഷധച്ചെടികളുള്ള വാഹനവുമായാണ് ദാസന് മിക്കയിടത്തും ക്ലാസെടുക്കാന്‍ എത്തുക. 2021 ലെ സരോജിനി - ദാമോദരന്‍ പരിസ്ഥിതി അവാര്‍ഡ് ലഭിച്ചു. ചെറുമാവിലായി എ കെ ജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം സെക്രട്ടറിയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകനാണ്.kannurTimesXP MalayalamUpdated: 25 Apr 2023, 2:47 pm