അഫ്സലിൻ്റെ വീടിനിപ്പോൾ മഞ്ഞയുടെ വർണവസന്തം |Thodupuzha | cat's claw |
1068 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൊടുപുഴയിലെ വ്യാപാരിയായ അഫ്സലിൻ്റെ വീടിനിപ്പോൾ മഞ്ഞയുടെ വർണവസന്തമാണ്. വീടിൻ്റെ മതിലിൽ പടർന്ന് പന്തലിച്ച വള്ളിച്ചെടിയിലെ മഞ്ഞപൂക്കൾ അക്ഷരാർത്ഥത്തിൽ കാഴ്ച്ച വിരുന്നാണ് ഒരുക്കുന്നത്. വീടിന് ചുറ്റും മഞ്ഞ വർണ്ണ വസന്തമൊരുക്കി പൂത്തുലഞ്ഞ ക്യാറ്റ്സ് ക്ലോ ചെടിയുടെ വസന്ത കാലമാണിപ്പോൾ. വീടിനെ ഇത്രയേറെ ആകർഷകമാക്കുന്നത്. വീടിനകത്തും പുറത്തുമായി വളർത്തുന്ന വിദേശിയും സ്വദേശിയുമായ ചെടികൾക്ക് പുറമേ അലങ്കാര മത്സ്യങ്ങളെയും ഇവർ വളർത്തുന്നു. ഇതിനായി വീടിൻ്റെ പോർച്ചിലും സ്വീകരണ മുറിയിലുമൊക്കെയായി ചെറു കുളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അലങ്കാര ചെടികളോടും മത്സ്യങ്ങളോടുമൊക്കെ കൗതുകമുള്ള വ്യാപാരിയായ അഫ്സലും കുടുംബവും രണ്ട് വർഷം മുമ്പ് ആലുവയിലെ ഒരു നഴ്സറിയിൽ നിന്നാണ് ക്യാറ്റ്സ് ക്ലോ ചെടിയുടെ തൈ വാങ്ങിയത്. വീട്ടിൽ വളർത്തുന്ന മറ്റ് ചെടികളോടൊപ്പം മതിലിനോട് ചേർന്ന് ക്യാറ്റ്സ് ക്ലോ തൈ നട്ടു. വളവും വെള്ളവുമൊക്കെ കൃത്യമായി നൽകിയതോടെ പടർന്ന് പന്തലിച്ച തൈ മതിലിലേക്ക് തന്നെ വളർന്നു. ചെടി ക്രമേണ ഒരു സൈഡിൽ നിന്ന് പടർന്ന് മതിലും സമീപത്തെ മരവും വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിൻ്റെ ഭിത്തിയുമൊക്കെ കീഴടക്കുകയായിരുന്നു.