ഇടിമിന്നലേറ്റ് തൊഴിലാളികൾക്ക് പരിക്ക്
കനത്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്. പാറമടയിലെ താത്കാലിക ഷെഡിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്സ് എന്ന പാറമടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവർ തൊടുപുഴയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. രണ്ട് തൊഴിലാളികൾക്ക് ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റൊരു തൊഴിലാളിക്ക് നെഞ്ചിലും മുതുകിലും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.idukkiTimesXP MalayalamUpdated: 1 Jun 2023, 12:44 pm