കല്യാണതണ്ടിൽ നിന്നും മനോഹര കാഴ്ച | kalyanathandu hill
കല്യാണതണ്ടിൽ നിന്നും മനോഹര കാഴ്ച കാണാം അതിനായി വാച്ച് ടവർ സ്ഥാപിക്കുവാൻ അന്തിമ അനുമതി ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.പദ്ധതി യാഥാർഥ്യമായാൽ കട്ടപ്പനയുടെ ടൂറിസം വികസനത്തിൽ വലിയ മാറ്റം സൃഷ്ടിക്കും. 30 ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അനുമതി നൽകിയതോടെയാണ് വീണ്ടും കല്യാണത്തണ്ട് ടൂറിസത്തിന് ചിറക് മുളച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കട്ടപ്പന നഗരസഭാ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും കല്യാണത്തണ്ടിൽ സ്ഥലപരിശോധന നടത്തി മടങ്ങിയിരുന്നു. ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള അന്തിമാനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണം തുടങ്ങും. ഇടുക്കി ജലാശയത്തിന്റെ കാഴ്ച്ചയും ഇടുക്കി വന്യജീവി സങ്കേതത്തിന്റെ നിശബ്ദതയും മൂന്നാർ ഗ്യാപ് റോഡ് വിദൂരക്കാഴ്ച്ചയും സദാ സമയം വീശിയടിക്കുന്ന കുളിർക്കാറ്റുമാണ് കല്യാണത്തണ്ട് മലനിരകളുടെ പ്രത്യേകത.idukkiTimesXP MalayalamUpdated: 4 May 2023, 11:21 am