ജീവൻ തുടിക്കും ശിൽപ്പങ്ങളുമായി രാജേഷ് | Sculptor Rajesh | Kattappana |
1109 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശില്പി രാജേഷിന്റെ ജീവിതം എല്ലാവരെയും അതിശയിപ്പിക്കും. കയ്യിൽ കിട്ടുന്ന എന്ത് വസ്തുക്കൾ വച്ചും അദ്ദേഹം ശില്പങ്ങൾ തയ്യാറാക്കാറുണ്ട്. ഒരു മ്യൂസിയം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ വീട്ടിലുള്ള ശില്പങ്ങളും ചിത്രങ്ങളും ഒക്കെ കാണാൻ കഴിയുക. കട്ടപ്പന സാഗര ജംഗ്ഷനിലാണ് അദ്ദേഹത്തിന്റെ വീട്. വീട്ടുമുറ്റം മുതൽ തന്നെ അദ്ദേഹത്തിന്റെ കരവിരുതുകൾ കാണാൻ സാധിക്കും. മനോഹരിയായ ഒരു നർത്തകിയുടെ ശില്പമാണ് ഏറ്റവും മുൻപിലായി മുറ്റത്ത് കാണാൻ കഴിയുക. ഒപ്പം ഒരു കൂറ്റൻ നായയെയും കാണാൻ സാധിക്കും. 7 അടി നീളവും രണ്ടടി വീതിയുമുള്ള ഗജലക്ഷ്മി, ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി, ശ്രീനാരായണ ഗുരു, യേശു ക്രിസ്തു, നർത്തകിമാർ എന്നിങ്ങനെ വീട് നിറയെ ശിൽപങ്ങളാണ്. മികച്ച ചിത്രകാരൻ കൂടിയാണ് രാജേഷ്. അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും നേടാൻ കഴിഞ്ഞിട്ടുണ്ട്. പന്ത്രണ്ടാം വയസ്സ് മുതൽ തന്നെ അദ്ദേഹം ശിൽപ്പകല ആരംഭിച്ചിരുന്നു. സിമന്റിലും കളിമണ്ണിലും ഒക്കെയാണ് കൂടുതൽ ശില്പങ്ങളും നിർമ്മിച്ചിട്ടുള്ളത്.