ബൈപ്പാസിലെ ദുരിതയാത്ര; മടുത്ത് ജനം
1016 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകക്കാട്ടുകട ഇരുപതേക്കർ ബൈപ്പാസ് ദുരിതം അനുഭവിച്ച് മടുത്തിരിക്കുകയാണ് ജനം. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി വരുത്തിയ മാറ്റമാണ് ജനത്തിനേ വലയ്ക്കുന്നത്. പുതിയ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഭാരവാഹനങ്ങൾ ഒഴിച്ചുള്ള വാഹനങ്ങൾ കക്കാട്ടുകടയിൽ നിന്നും ഇരുപതേക്കർ ബൈപ്പാസിലൂടെയും തൊവരയാർ - പൊന്നിക്കവല റൂട്ടിലൂടെയും വഴി തിരിച്ചു വിടുകയായിരുന്നു. എന്നാൽ നാലുകിലോമീറ്ററോളം ദൂരമുള്ള ഈ ബൈപ്പാസ് റോഡ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. ആദ്യഭാഗത്ത് കോൺക്രീറ്റ് ചെയ്തിട്ടുണ്ടെകിലും ഭൂരിപക്ഷം റോഡും കുണ്ടും കുഴിയുമാണ്. മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന റോഡിൽ ചെറു വാഹനങ്ങൾ ഉൾപ്പടെ പലപ്പോഴും അപകടത്തിലാകുന്നുമുണ്ട്. ഈ റോഡ് സമാന്തര താൽക്കാലിക സംസ്ഥാന പാത ആയതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർധിച്ചു അതോടെ യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്.