മീനിന് തീറ്റയിടുന്നതിനിടെ കുളത്തിൽ വീണ് മരിച്ചു
1018 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീട്ടിലെ പടുതാക്കുളത്തിൽ വീണ് പതിനാറുകാരിക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിൻ്റെ മകൾ അനാമിക (16) ആണ് മരിച്ചത്. സ്കൂൾ ഗ്രൂപ്പിൽ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മെസ്സേജ് അയച്ചതിനു ശേഷം അനാമിക വീടിന് തൊട്ട് സമീപത്തായുള്ള പടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുവാനായി പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളത്തിന് സമീപത്തു നിന്നും ഒരു ചെരുപ്പും കുളത്തിൽ നിന്നും മറ്റൊരു ചെരുപ്പും കണ്ടെത്തി. ഇതോടെയാണ് അനാമിക കുളത്തിൽ വീണിട്ടുണ്ടാകാം എന്ന് കരുതി വീട്ടുകാർ അലമുറയിട്ടതോടെ നാട്ടുകാർ എത്തി തെരച്ചിൽ നടത്തി. ഒടുവിൽ വെള്ളം ഒഴുക്കി വിട്ട് പരിശോധിച്ചപ്പോഴാണ് അടിത്തട്ടിൽ അനാമികയുടെ മൃതദേഹം കണ്ടെത്തിയത്.