പതിവുപോലെ തൊടുപുഴയിൽ സുഗന്ധം നിറച്ച് പുഷ്കരമുല്ല
1057 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒരു പ്രദേശമാകെ മുല്ലപ്പൂവിന്റെ സുഗന്ധം വിതറി ഈ വർഷവും പതിവ് പോലെ തൊടുപുഴയിൽ പുഷ്കരമുല്ല പൂത്തു. ആലക്കോട് ചവർണ്ണയിലെ ഈറ്റക്കലോടിയിൽ വീട്ടിൽ ദേവസ്യ ഔസേഫിന്റെ വീട്ടുമുറ്റത്താണ് അപൂർവ്വ ഇനത്തിൽപ്പെട്ട പുഷ്കരമുല്ല പൂത്തുലഞ്ഞത്.പതിറ്റാണ്ടുകൾക്ക് മുമ്പ് പഴമ്പള്ളിച്ചാലിൽ താമസിക്കുമ്പോൾ ഈറ്റ വെട്ടുന്നതിനായി അടിമാലി ആവറ്കുട്ടി വനത്തിൽ പോയപ്പോഴാണ് ഇലയുടെ ഭംഗി കണ്ട് ചെടി പറിച്ചുകൊണ്ട് വന്ന് വീട്ടുമുറ്റത്ത് നട്ടത്. അടുത്ത വർഷം ആലക്കോടേക്ക് താമസം മാറിയപ്പോഴും ചെടിയും പിഴുതെടുത്ത് ഒപ്പം കൂട്ടി. ചവർണ്ണയിലെ വീട്ടുമുറ്റത്ത് നട്ട് അടുത്ത വർഷം മുതൽ പൂവിട്ട് തുടങ്ങി. സാധാരണയിലേറെ സുഗന്ധം പരക്കാൻ തുടങ്ങിയതോടെയാണ് ചെടിയെക്കുറിച്ച് അന്വേഷിക്കുന്നതും പുഷ്കരമുല്ലയാണെന്ന് തിരിച്ചറിയുന്നതും. കഴിഞ്ഞ മുപ്പതിലേറെ വർഷമായി വിഷുവിന്റേയും ഈസ്റ്ററിന്റേയുമൊക്കെ വരവറിയിച്ച് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ മുറ്റത്തെ പുഷ്കരമുല്ല പൂവിടും. മൊട്ടിട്ട് 20 ദിവസത്തോളം എടുക്കും പൂർണ്ണമായും പൂവ് വിരിയാൻ. തൂവെള്ള കളറിൽ വിരിയുന്ന പൂവ് മൂന്ന് മുതൽ അഞ്ച് ദിവസം വരെ നിൽക്കും. വർഷം തോറും നിരവധി തൈകളും ഇതിന്റെ ചുവട്ടിൽ ഉണ്ടാകാറുണ്ട്. പൂവിന്റെ ഭംഗിയും ഗന്ധവും ഇഷ്ടപ്പെട്ട് അയൽവാസികളും മറ്റും തൈകൾ കൊണ്ടു പോകാറുണ്ട്