ഇത് ഹസൻ മൗലവിയുടെ അത്ഭുത കിണർ | Well
1023 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅക്ഷയഖനി പോലെയാണ് അക്ഷയഖനി പോലെയാണ് ഈ കിണർ. ഏതു വേനലിലും ഈ കിണർ ജലസമൃദ്ധമാണ്. സമീപവാസികൾക്ക് ഇതിൽനിന്ന് എത്ര വേണമെങ്കിലും വെള്ളമെടുക്കാം. 1990-ലാണ് തൊടുപുഴ ചിലവ് സ്വദേശി ദാറുസലാം വീട്ടിൽ ഹസൻ മൗലവി വീടിനോടു ചേർന്ന് കിണർ കുഴിച്ചത്. ഇന്ന് ഈ കിണർ 200 ലധികം കുടുംബങ്ങൾക്കാണ് കുടിവെള്ളം നൽകുന്നത്. ചിലവിൽ നിന്ന് ഹസൻ മൗലവി താമസം മാറിയെങ്കിലും തന്റെ അറുപതു സെന്റിൽ 58.5 സെന്റ് സ്ഥലവും ഹസൻ മൗലവി വിറ്റെങ്കിലും കിണർ നിലനിൽക്കുന്ന സ്ഥലം മാത്രം വിറ്റില്ല. ഇപ്പോൾ 42 മോട്ടോറുകളാണ് ഈ കിണറ്റിൽനിന്നു വെള്ളം പമ്പ് ചെയ്യുന്നത്. ഈ കിണർ നാടിന് അനുഗ്രഹമാണെന്നു നാട്ടുകാർ പറയുന്നു.