കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. ഇടുക്കി നെറ്റിത്തൊഴുവിന് സമീപമാണ് ഇയാളെ പിടികൂടിയത്. മണിയംപെട്ടി വെട്ടിമടയിൽ കുമരേശൻ ആണ് പിടിയിലായത്. പ്രതിയെ പിടികൂടിയത് വണ്ടൻമേട് പോലീസും ഡാൻസാഫ് ടീമും ചേർന്നാണ്. തമിഴ്നാട്ടിൽ നിന്നും ചില്ലറവിൽപ്പനക്കായി എത്തിച്ച 1 കിലോ 125 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. മണിയംപെട്ടിയിൽ നിന്നും കാൽനടയായി തമിഴ്നാട് ഗൂഢല്ലൂരിലെത്തിയാണ് പ്രതി കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിവന്നിരുന്നത്.