ജീവനക്കാരൻ ഒരു കോടി തട്ടിയെടുത്തതായി ട്രാവൽസ് ഉടമ |Travels Owner|
1012 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജീവനക്കാരൻ ഒരു കോടി തട്ടിയെടുത്തതായി ട്രാവൽസ് ഉടമ. ട്രാവൽസുടമയുടെ ആധാരങ്ങളും ചെക്കുകളും മോഷ്ടിച്ച സംഭവത്തിൽ ആണ് ഉടമ പ്രതികരണവുമായി രംഗത്തെത്തിയത്. രേഖകൾ കൈക്കലാക്കി അരക്കോടിക്കായി ബ്ലാക്ക് മെയിൽ ചെയ്തത് കൂടാതെ ജോലി ചെയ്തിരുന്ന സമയത്ത് ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കട്ടപ്പനയിൽ പ്രവർത്തിക്കുന്ന അൽഫോൻസാ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ജോസഫിൻറെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കട്ടപ്പന ഇലവൻകുന്നേൽ ജോബിക്കെതിരെയാണ് പരാതി നൽകിയത്. മുൻ ജീവനക്കാരനായ ജോബിയെ ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രണ്ടര വർഷം മുമ്പ് പിരിച്ചുവിട്ടിരുന്നു. തുടർന്ന് കൈക്കലാക്കിയ രേഖകളെല്ലാം ഇയാൾ ഓഫീസിൽ നിന്ന് കടത്തി. ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രമാണം പണയപ്പെടുത്താനുള്ള നീക്കത്തിനിടെയാണ് വിവരം ലഭിച്ചത്. തൂക്കുപാലം മേലാട്ട് പ്രവീൺ ആയിരുന്നു ഇതിനെല്ലാം ജോബിയുടെ സഹായി. അതേസമയം ജോസഫിൻറെ സ്ഥാപനത്തിൽ ജോലി ചെയ്ത് വന്നിരുന്ന ജോബി പലപ്പോഴായി രേഖകളും ചെക്ക് ബുക്കുകളും ജോസഫ് അറിയാതെ കൈക്കലാക്കുകയായിരുന്നു. തുടർന്ന് തങ്ങൾക്ക് പണം നൽകിയാൽ രേഖകൾ തിരികെ നൽകാമെന്ന് ഉടമയെ ഭീഷണിപ്പെടുത്തുകയായിരുന്നു.