Travel Agency Owner Arrested: പണം അടച്ചവർക്ക് ടിക്കറ്റില്ല; ഇരയായത് അൻപതോളം പേർ
1015 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിദേശയാത്രയ്ക്ക് ടിക്കറ്റ് എടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് യാത്രക്കാരിൽ നിന്നും പണം തട്ടിയ ട്രാവൽ ഏജൻസിയുടമ അറസ്റ്റിൽ. ഇടുക്കി കട്ടപ്പനയിലെ സ്കൈ ലിങ്ക് സ്ഥാപന ഉടമ സാബു വർഗ്ഗീസാണ് പിടിയിലായത്. പണം നഷ്ടമായ നിരവധിയാളുകളുടെ പരാതിയെത്തുടർന്നാണ് ഒളിവിലായിരുന്ന സാബു വർഗ്ഗീസിനെ പോലീസ് കട്ടപ്പന ടൗണിൽനിന്ന് അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനും ജോലിക്കുമായി പോകുന്നവർക്ക് ടിക്കറ്റ് എടുത്ത് നൽകുമെന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ടിക്കറ്റിനായി നിരവധി ആളുകൾ സ്കൈ ലൈൻ സ്ഥാപനത്തെ സമീപീക്കുകയും തുടർന്ന് ആളുകൾ കബളിക്കപ്പെടുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സമാന സ്വഭാവമുള്ള അൻപതിലധികം പരാതികൾ ജില്ലയുടെ പല ഭാഗത്തുനിന്ന് ലഭിച്ചതോടെയാണ് പ്രതിയെ കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്മോനും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. ടിക്കറ്റ് എടുത്ത് നൽകാതെ ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.