ഉടുമ്പന്നൂർ - മണിയാറൻകുടി റോഡ് യാഥാർഥ്യത്തിലേക്ക്; പൂവണിയുന്നത് ജനങ്ങളുടെ ചിരകാല സ്വപ്നം
1148 views
idukki വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഉടുമ്പന്നൂർ - കൈതപ്പാറ - മണിയാറൻകുടി റോഡ് നിർമാണത്തിന് തുടക്കമാകുന്നു. റോഡിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ മാസത്തോടെ നിർമാണം ആരംഭിക്കും. ഏറെക്കാലമായി വനംവകുപ്പ് ഇടുക്കി ഉടുമ്പന്നൂർ റോഡിന് തടസ്സമായിരുന്നു എങ്കിലും മറയൂരിൽ റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറിയാണ് റോഡ് പണി ആരംഭിച്ചത്. തൊടുപുഴ ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുവാൻ കഴിയുന്ന ഉടുമ്പന്നൂർ - കൈതപ്പാറ - മണിയാറൻകുടി - റോഡിന്റെ ടെൻഡർ നടപടികൾ ആണ് ആരംഭിച്ചത്. പി എം ജി എസ് വൈ പദ്ധതി പ്രകാരമാണ് നടപടികൾ . ഇത് സംബന്ധിച്ച് കെ.എസ്.ആർ.ആർ.ഡി.എ ചീഫ് എൻജിനീയർ ജൂലൈ 20 ന് ഉത്തരവ് പുറപ്പെടുവിച്ചു. ടെൻഡർ നടപടികൾ ആഗസ്ത് മാസത്തിൽ പൂർത്തിയാക്കി സെപ്തംബർ പകുതിയോടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണികൾക്കുൾപ്പെടെ ഈ റോഡുകൾക്ക് തുക വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മറയൂരിൽ വനംവകുപ്പിന് പ്രത്യേക ഭൂമി വിട്ടു നൽകിയാണ് റോഡ് പണി ആരംഭിച്ചത്.