ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തി മരുമകൻ
1022 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇടുക്കി കഞ്ഞിക്കുഴിയിൽ ഭാര്യ പിതാവിനെ കുത്തിക്കൊലപ്പെടുത്തി മരുമകൻ. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനെയാണ് കൊലപ്പെടുത്തിയത്. മരുമകനായ കുഞ്ഞുകുട്ടൻ എന്നു വിളിക്കുന്ന അലക്സ് ആണ് പ്രതി. ഈസ്റ്റർ ദിനത്തിൽ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വാക്കേറ്റത്തിനൊടുവിൽ അലക്സ് ശ്രീധരനെ കുത്തി വീഴ്ത്തുകയുമായിരുന്നു. അലക്സ് മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. ഇതിനാൽ അലക്സിന്റെ ഭാര്യ സൗമ്യ പിതാവ് ശ്രീധരന്റെ വീട്ടിൽ വന്ന് താമസിക്കുകയായിരുന്നു. ശ്രീധരനെ തൊടുപുഴ ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.