യൂണിഫോമിൽ സ്വയം മറന്ന് എസ്ഐയുടെ നൃത്തം | Shanthanpara SI |
യൂണിഫോമിൽ സ്വയം മറന്ന് എസ്ഐയുടെ നൃത്തം | Shanthanpara SI |
യൂണിഫോമിൽ സ്വയം മറന്ന് എസ് ഐയുടെ നൃത്തം. ക്ഷേത്രം ഉത്സവത്തിൽ ഉച്ചഭാഷിണിയിലെ പാട്ടിനൊപ്പം ആണ് എസ്ഐ നൃത്തം ചവിട്ടിയത്. ഉത്സവത്തിൽ ക്രമസമാധാന ഡ്യൂട്ടിക്കെത്തിയ എസ്.ഐ യുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലയിലെ ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ എസ്ഐയാണ് നൃത്തം ചെയ്ത് വിവാദത്തിലായിരിക്കുന്നത്. ശാന്തൻപാറ സ്റ്റേഷൻ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ക്രമസമാധാന ഡ്യൂട്ടിക്കെത്തിയതായിരുന്നു എസ്.ഐയും സംഘവും. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. "മാരിയമ്മ .... കാളിയമ്മ" എന്ന തമിഴ് ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതോടെയാണ് എസ്ഐ സർവം മറന്ന് നൃത്തം ആരംഭിച്ചത്. ഉത്സവത്തിനെത്തിയ നൂറു കണക്കിനാളുകൾ നോക്കി നിൽക്കേയായിരുന്നു എസ്ഐ നൃത്തം.. രാത്രിയിൽ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി തമിഴ് സിനിമകളിൽ മറ്റും കാണുന്ന പോലെ ഒരു എസ്.ഐയുടെ പോലീസ് യൂണിഫോമിലുള്ള നൃത്തം കണ്ട് ജനങ്ങൾക്ക് അമ്പരപ്പും ആവേശവുമായി ചുറ്റും കൂടി.Updated: 6 Apr 2023, 10:13 am