620 ദിവസം 620 കവിതകൾ |ravikumar|
620 ദിവസമായി ഓരോ പകലുകളും രവികുമാർ ആരംഭിക്കുന്നത് ഓരോ കവിതകൾ എഴുതിയാണ്. ആ കവിതകൾ പ്രിയപ്പെട്ടവർക്ക് അതി രാവിലെ തന്നെ വാട്സ്ആപ്പിലൂടെ അയച്ചുകൊടുക്കുകയാണ് കട്ടപ്പന വെള്ളയാംകുടി സ്വദേശിയും കട്ടപ്പന കോടതിയിലെ റിട്ട. ജൂനിയർ സൂപ്രണ്ടുമായിരുന്ന രവികുമാർ. എന്നും ഫോണിൽ പലരുടെയും ഗുഡ് മോർണിംഗ് സന്ദേശങ്ങൾ കണ്ടു മടുത്തപ്പോൾ ഇതിനൊരു മാറ്റം വേണമെന്ന മോഹം രവികുമാറിൽ ഉടലെടുത്തു. എവിടെ നിന്നെങ്കിലും കിട്ടുന്ന മെസേജുകൾ വെറുതെ ഫോർവേഡ് ചെയ്യാതെ താൻ തനിയെ എഴുതിയ കവിത തന്നെ എഴുതി അയക്കാം എന്ന തീരുമാനത്തിലെത്തുന്നത്. അങ്ങനെ രണ്ടു വർഷം മുമ്പത്തെ ചിങ്ങം ഒന്ന് മുതൽ രവികുമാർ കവിത എഴുത്ത് ആരംഭിച്ചു. നാലു മുതൽ 12 വരികൾ വരെയുള്ള കവിതകളാണ് ഓരോ ദിവസവും എഴുതുക. എന്നും പുലർച്ചെ നാലിന് ഉണരുന്ന രവികുമാറിന് കവിതയെഴുത്ത് പിന്നീട് തന്റെ ജീവിതത്തിന്റെ ഭാഗമായി. മനസിൽ അന്നേരം തോന്നുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള എഴുത്താണ് രീതി. മൊബൈലിൽ എഴുതിയ കവിത രാവിലെ തന്നെ തന്റെ പ്രിയപ്പെട്ടവർക്കെല്ലാം അയച്ചു കൊടുക്കുകയാണ് അടുത്ത ഘട്ടം. ആദ്യമൊക്കൊ പേര് വെയ്ക്കാതെയാണ് എഴുതിയിരുന്നതെങ്കിലും പിന്നീട് രവികുമാർ കട്ടപ്പന എന്ന പേരിൽ എഴുതാൻ തുടങ്ങി. ഇന്നിപ്പോൾ 620 മത്തെ കവിതയാണ് പൂർത്തിയായത്. തന്റെ കവിതകളുടെ ഒരു പുസ്തകം പുറത്തിറക്കാനുള്ള ആലോചനയും ഇദ്ദേഹം തുടങ്ങി കഴിഞ്ഞു.idukkiTimesXP MalayalamUpdated: 28 Apr 2023, 8:44 pm