കനത്ത മഴയെ ഭയന്ന് കുരുമുളക് കർഷകർ
1082 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവേനലിനെ തുടർന്നുള്ള കനത്ത മഴയിൽ ആശങ്കയിലായി കുരുമുളക് കർഷകർ. അടുത്തവർഷം കുരുമുളക് ഉത്പാദനം കുറയുമോ എന്ന ആശങ്കയാണ് ഇടുക്കിയിലെ കർഷകർക്കുള്ളത്. വേനൽമഴക്കു ശേഷമുള്ള വെയിലിനെ ആശ്രയിച്ചാണ് കുരുമുളക് ചെടികളിൽ പുതിയ നാമ്പും തിരിയും ഉണ്ടാകുന്നത്. എന്നാൽ, തുടർച്ചയായി പെയ്യുന്ന മഴയാണ് ആശങ്ക സൃഷ്ടിക്കുന്നത്. വേനൽ മഴ തുടർച്ചയായി പെയ്യുന്നതോടെയാണ് കുരുമുളക് കർഷകർ പ്രതിസന്ധിയിൽ ആയത്. വേനൽ മഴക്ക് ശേഷമുള്ള വെയിലിനെ ആശ്രയിച്ചാണ് കുരുമുളക് ചെടിയിൽ പുതിയ നാമ്പും തിരിയും ഉണ്ടാകുന്നത്. എന്നാൽ, വേനൽ മഴ തുടർച്ചയായി പെയ്യുന്നത് മൂലം ചെടികളിൽ പുതിയ നാമ്പിട്ടെങ്കിലും തിരി പിടിച്ചിട്ടില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് തിരി പോലും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. ഇതാണ് ആശങ്ക സൃഷ്ടിക്കുന്നത്. സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിൽ നാലോ അഞ്ചോ മഴ പെയ്ത് മാറുകയായിരുന്നു പതിവ്. ഇതിനുശേഷം തെളിയുന്ന വെയിൽ, കുരുമുളക് കൃഷിക്ക് ഏറെ അനുകൂലവുമായിരുന്നു.