ഡോക്ടർമാരോട് അപമര്യാദയായി പെരുമാറി എംഎൽഎ
കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാരോട് അപമര്യാദയായി പെരുമാറി എംഎൽഎ. പാലക്കാട് ജില്ലാ ആശുപത്രിയിൽ ആണ് എംഎൽഎ അപമര്യാദയായി പെരുമാറിയത്. കോങ്ങാട് എംഎൽഎ അഡ്വ. കെ ശാന്തകുമാരിക്കെതിരെയാണ് പരാതി ഉയർന്നത്. പനിയെ തുടർന്നു ഭർത്താവുമായി ആശുപത്രിയിൽ എത്തിയ എംഎൽഎ ഡോക്ടർമാരോട് അപമര്യാദയായി പെരുമാറിയന്ന് ഡ്യൂട്ടി ഡോക്ടർമാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്. കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രോഗിക്ക് പനിയാണെന്ന് പറഞ്ഞപ്പോൾ കൈകൊണ്ട് തൊട്ടു നോക്കിയാണ് പരിശോധിച്ചതെന്നും തെർമോമീറ്റർ ഉപയോഗിക്കാത്തതിനെ ചോദ്യം ചെയ്തെന്നും നിങ്ങളുടെയൊക്കെ സ്വഭാവം കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെയൊക്കെ കിട്ടുന്നതെന്നും പറഞ്ഞ് അധിക്ഷേപിച്ചു എന്നാണ് ആരോപണം. ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആണ് പരാതിയുമായി രംഗത്തുവന്നത്. എന്നാൽ എംഎൽഎ ഇത് നിഷേധിച്ചു.idukkiTimesXP MalayalamUpdated: 12 May 2023, 11:04 pm