യുവതി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമായി നിരവധി യുവാക്കൾ
1040 views
idukki വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജോലി വാഗ്ദാനം നൽകി യുവതി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമായി നിരവധി യുവാക്കൾ. സ്വരാജ് മുരിക്കാട്ടുകുടി സ്വദേശിനി സിന്ധു മനോജിനെതിരെയാണ് വിവിധ ജില്ലകളിൽനിന്നുള്ളവർ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ജൂണിൽ കോഴിമല സ്വദേശിനിയുടെ സമാനമായ പരാതിയിൽ സിന്ധുവിനെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തെങ്കിലും കോടതിയിൽനിന്ന് ജാമ്യത്തിൽ വിട്ടിരുന്നു. പണം തിരികെ നൽകാമെന്ന പല അവധികളും കഴിഞ്ഞതോടെയാണ് തട്ടിപ്പിനിരയായവർ കൂട്ടത്തോടെ കട്ടപ്പനയിലെത്തിയത്. ഏകദേശം 20 ലക്ഷത്തിലധികം രൂപ പലരിൽ നിന്നായി തട്ടിയെടുത്തതായി പരാതിക്കാർ പറയുന്നു. കോഴിക്കോട് സ്വദേശി ഷൗക്കത്തലിയിൽ നിന്നും രണ്ടരലക്ഷം, കാഞ്ഞിരപ്പള്ളി സ്വദേശി ബിബിനിൽ നിന്നും രണ്ടുലക്ഷം, ബിബിന്റെ സഹോദരിയിൽ നിന്ന് 35,000, എറണാകുളം സ്വദേശികളായ മൂന്ന് പേരിൽനിന്ന് രണ്ടുലക്ഷം വീതം, ഏറ്റുമാനൂർ സ്വദേശിയിൽ നിന്ന് രണ്ടരലക്ഷം എന്നിങ്ങനെയാണ് വാങ്ങിയത്. ഇവരെയെല്ലാം റഷ്യയിൽ ജോലി നൽകാമെന്ന വാഗ്ദാനം നൽകിയാണ് പറ്റിച്ചത്. കൂടാതെ ഒമാനിൽ ജോലി നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കപ്പെട്ടവരും ഏറെയാണ്. പത്തനംതിട്ട സ്വദേശികളാണ് ഇവരിലേറെയും.