ഇത്തവണയും വിദ്യാർഥികൾക്ക് വിഷുക്കൈനീട്ടം നൽകി ലിൻസി ജോർജ് |Lynsey George
വിദ്യാർഥികൾക്ക് ഇത്തവണയും വിഷുക്കൈനീട്ടം നൽകുകയാണ് അധ്യാപികയായ ലിൻസി ജോർജ്. ടീച്ചർ തപാൽ വഴി കൈനീട്ടം നൽകുന്നത് ബിആർസിക്ക് കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ഭിന്നശേഷി കുട്ടികൾക്കാണ്. കഴിഞ്ഞ വിഷുക്കാലം മുതലാണ് ലിൻസി ടീച്ചർ വിദ്യാർഥികൾക്ക് കൈനീട്ടം നൽകുവാൻ തീരുമാനിച്ചത്. ആശംസാ കാർഡും കൈനീട്ടവും ഉൾപ്പെടെയാണ് ടീച്ചർ അയച്ചത്. കഴിഞ്ഞ വർഷം താൻ പഠിപ്പിക്കുന്ന മുരിക്കാട്ടുകുടി സ്കൂളിലെ പ്രൈമറി വിദ്യാർഥികൾക്കെല്ലാം വിഷുക്കൈനീട്ടം നൽകിയിരുന്നു. തപാൽ വകുപ്പിന്റെ സഹകരണത്തോടുകൂടിയാണ് ഇത്തവണയും ടീച്ചർ കൈനീട്ടം നൽകുന്നത്. ബിആർസിക്ക് കീഴിലുള്ളത് 32 കുട്ടികളാണ്. ഇവരുടെയെല്ലാം അടുത്ത് തപാൽ വകുപ്പിന്റെ ആശംസാ കാർഡും 101 രൂപ കൈനീട്ടവുമെത്തും.idukkiTimesXP MalayalamUpdated: 11 Apr 2023, 3:45 pm