തടി മുറിക്കുന്നതിനിടയിൽ കാല് മുറിഞ്ഞ് എസ്റ്റേറ്റ് സൂപ്പർ വൈസർ മരിച്ചു
കട്ടപ്പന വണ്ടൻമേട് മാലിയിൽ മെഷീൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ കാല് മുറിഞ്ഞ് എസ്റ്റേറ്റ് സൂപ്പർ വൈസർ മരിച്ചു. വള്ളക്കടവ് ജ്യോതി നഗർ സ്വദേശി പുതിയാപറമ്പിൽ തോമസ് ജോസഫ് എന്ന കുട്ടിച്ചൻ ആണ് മരിച്ചത്. കുട്ടിച്ചൻ രണ്ട് അതിഥി തൊഴിലാളികളോടൊപ്പം മരം മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്. തടി കഷണങ്ങൾ തൊഴിലാളികൾ ചുമന്ന് കൊണ്ടുപോയ നേരത്ത് വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ ഇടത്തേ കാലിന്റെ തുടയിലേയ്ക്ക് അബദ്ധത്തിൽ വാൾ വീഴുകയായിരുന്നു. അപകടത്തിൽ 90 ശതമാനത്തോളം കാൽ മുറിഞ്ഞു. തൊഴിലാളികൾ കുട്ടിച്ചനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കാൽ മുറിഞ്ഞുണ്ടായ രക്തസ്രാവമാണ് മരണകാരണം.idukkiTimesXP MalayalamUpdated: 12 May 2023, 11:33 am