ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം
1019 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം. കഴിഞ്ഞ ഒരു മാസമായി ഫിസീഷ്യനും ജനറൽ ഒപിയും ദന്തരോഗ വിഭാഗവും മാത്രമാണ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. അസ്ഥിരോഗ വിഭാഗം ഉൾപ്പടെ ഏഴോളം ഡിപ്പാർട്ടുമെൻറുകളാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിലുള്ളത്. എന്നാൽ, ആശുപത്രി പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്തെ അനുപാതത്തിലുള്ള ജീവനക്കാർ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളിൽ 25 ഓളം ഡോക്ടർമാരുള്ളപ്പോൾ 12 ഡോക്ടർമാർ മാത്രമാണ് ഇവിടെയുള്ളത്. ഇതിനിടെയാണ് പല കാരണങ്ങളാൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ അവധിയിൽ പ്രവേശിക്കുന്നത്.