പടയപ്പ വീണ്ടുമിറങ്ങി...പെട്ടിക്കടകൾ തകർത്തു | munnar padayappa
1003 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി എക്കോപോയിന്റിലെ പെട്ടിക്കടകൾ തകർത്തു. കാട്ടാന കടകൾ തകർത്ത് വിൽപ്പനയ്ക്ക് വെച്ചിരുന്ന ഭക്ഷണസാധനങ്ങൾ അകത്താക്കിയാണ് കാടുകയറിയത്.ഒരുമാസത്തിനിടെ രണ്ടാം തവണയാണ് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന എക്കോ പോയിന്റിൽ കാട്ടാനകൾ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി വാഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പടയപ്പ ഇറങ്ങിയത്. ഒൻപത് മണിയോടെ എത്തിയ കാട്ടാന പെട്ടിക്കടകൾ തകർക്കുകയായിരുന്നു. ആനയെ കാടുകയറ്റാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും റോഡിൽ നിലയുറപ്പിച്ച ആന ഭക്ഷണ സാധനങ്ങൾ മുഴുവൻ അകത്താക്കി പതിയെയാണ് മടങ്ങിയത്. ഈ സമയം റോഡിൽ ഗതാഗതം തടസപ്പെട്ടു. എക്കോ പോയിന്റിലെ വഴിയോരങ്ങളിൽ നിരവധി പെട്ടിക്കടകൾ പ്രവർത്തിക്കുന്നുണ്ട്.