അരിക്കൊമ്പനെ കണ്ടെത്തി |arikkomban|
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമെട്ടിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് ആറു മണിയോടെ നാട്ടുകാരാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. ശങ്കരപാണ്ഡ്യ മെട്ട് ഗോവിന്ദൻ എസ്റ്റേറ്റിലെ യൂക്കാലി മരങ്ങൾക്കിടയിലാണ് അരികൊമ്പനെ കണ്ടെത്തിയത്. തുടർന്ന്, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാൽ ഇപ്പോൾ കണ്ടെത്തിയ സ്ഥലത്ത് അരിക്കൊമ്പൻ എത്തിയത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയാണ്. കുന്നിൻ മുകളിലായതിനാൽ ഇവിടെ നിന്ന് സമതലപ്രദേശത്ത് എത്തിയാലേ പിടികൂടാനാവു. അതിനായുള്ള ശ്രമമാണ് ദൗത്യസംഘം നാളെ തുടങ്ങുക. വാഹനം എത്തിക്കുവാൻ കഴിയുന്ന സമതല പ്രദേശത്ത് ആനയെ എത്തിക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ മയക്കുവെടിവെച്ച് കുംകി ആനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റുവാൻ കഴിയുകയുള്ളു. അതേസമയം, അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.