ഇടിമിന്നലേറ്റ് കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
1024 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇടിമിന്നലേറ്റ് കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്. മാങ്കുളം കുറത്തിക്കുടിയിലാണ് സംഭവം. കൊച്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചു പേർക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കുറത്തികുടി ട്രൈബൽ സെറ്റിൽമെന്റിലെ വേലായുധൻ, വേലായുധന്റെ ഭാര്യ ജാനു, മകൻ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവർക്ക് പൊള്ളലേറ്റു. ശബ്ദം കേട്ട് പ്രദേശവാസികൾ ഓടി കൂടിയപ്പോൾ വേലായുധന്റെയും ഭാര്യയുടെയും വസ്ത്രം ഉൾപ്പെടെ കരിഞ്ഞ നിലയിൽ ആയിരുന്നു. ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു ഇവർക്ക് ഇടിമിന്നലിനെ തുടർന്ന് പരിക്കേറ്റത്. ശക്തമായ മഴ ഉണ്ടായതോടെ എല്ലാവരും വീടുകൾക്കുള്ളിൽ കയറിയിരുന്നു. ഇതിനിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ആണ് എല്ലാവർക്കും പൊള്ളലേറ്റത്. വേലായുധനും ജാനുവിനും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ ആരംഭം കനത്ത മഴയാണ് ജില്ലയിൽ പലയിടത്തും പെയ്യുന്നത്.