കടബാധ്യത...! വിഷം കഴിച്ച് കുടുംബം
1011 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒരു വീട്ടിലെ അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ ആണ് സംഭവം. കട ബാധ്യതയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തത് എന്നാണ് പ്രഥമിക നിഗമനം. കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റിയിൽ താമസിക്കുന്ന കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവുമാണ് വിഷം ഉള്ളിൽ ചെന്ന് മരണമടഞ്ഞത്. ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 11 വയസ്സുള്ള പെൺകുട്ടിയും എട്ടും, രണ്ടും വയസ്സുള്ള ആൺകുട്ടികളും ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഇളയ കുട്ടി അപകടനില തരണം ചെയ്തു. മറ്റു രണ്ടു കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരും അപകട നില തരണം ചെയ്ത് വരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറുകിട ഹോട്ടൽ നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാവാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഉച്ചയോടെ മൂത്ത പെൺകുട്ടി സമീപത്തെ വീട്ടിലെത്തി ദുരന്ത വിവരം അറിയിക്കുമ്പോഴാണ് അയൽവാസികൾ വിവരം അറിയുന്നത്. തുടർന്ന് കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് എത്തി നാലു പേരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.