കഞ്ചാവുമായി മത്സ്യ വ്യാപാരികൾ പിടിയിൽ
1038 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഞ്ചാവുമായി മത്സ്യ വ്യാപാരികൾ പിടിയിൽ. വിൽപനയ്ക്കായി സൂക്ഷിച്ച രണ്ടരക്കിലോ കഞ്ചാവുമായിയാണ് മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ട് പേർ കട്ടപ്പന പോലീസിന്റെ പിടിയിലായത്. കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന് അറിയപ്പെടുന്ന ഷാജഹാൻ, വെസ്റ്റ് ബംഗാൾ സ്വദേശി ലാൽറ്റുകായൽ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി 11 മണിയോടെ കട്ടപ്പന നഗരത്തിൽ ചേന്നാട്ട്മറ്റം ജംഗ്ഷന് സമീപത്ത് വെച്ചാണ് ഇരുവരെയും കട്ടപ്പന എസ്.എച്ച്.ഒ വിശാൽ ജോൺസണും സംഘവും പിടികൂടുന്നത്. കുരിശുപള്ളിയോട് ചേർന്നുള്ള ഇടവഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പോലീസ് ഇരുവരെയും ചോദ്യം ചെയ്തു. തുടർന്ന്, വെസ്റ്റ് ബംഗാൾ സ്വദേശിയുടെ പക്കലുണ്ടായിരുന്ന കവർ തുറന്ന് പരിശോധിച്ചപ്പോഴാണ് 2.65 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.