അച്ഛന്റെ സ്വപ്നത്തിലേക്കുള്ള മക്കളുടെ യാത്ര
1064 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅച്ഛന്റെ സ്വപ്നത്തിലേക്കുള്ള മക്കളുടെ യാത്ര. തനിക്ക് നേടാൻ കഴിയാത്ത മക്കൾ സ്വന്തമാക്കണം. അതിനായി ലോറി വിറ്റ് മക്കൾക്ക് തോക്ക് വാങ്ങി നൽകിയിരിക്കുകയാണ് ഇവിടെ ഒരു അച്ഛൻ. കട്ടപ്പന ഇരുപതേക്കർ പൊന്നിക്കവല ചാളനാൽ ജെറ്റി എന്ന വ്യവസായിയാണ് മക്കളുടെ പരിശീലനത്തിനായി തോക്ക് വാങ്ങി നൽകിയത്. പിതാവിന്റെ കാലം മുതൽ തോക്ക് സ്വന്തമായുള്ള ജെറ്റിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഷൂട്ടിംഗിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയെന്നത്. എന്നാൽ തനിക്ക് അതിന് സാധിക്കാതെ വന്നതോടെ മക്കളെ ഷൂട്ടിംഗ് പരിശീലിപ്പിക്കാനും അതുവഴി ഒളിംബിക്സ് നേട്ടം കൈവരിക്കണം എന്നുമാണ് ജെറ്റിയുടെ മോഹം. അങ്ങനെ മൂത്ത മകൻ അഭിമന്യുവിനെ ഏഴാം ക്ലാസ് മുതൽ ഷൂട്ടിംഗ് പരിശീലിപ്പിച്ച് തുടങ്ങി. പിന്നാലെ അനുജത്തി അഭിരാമിയും ചേട്ടനെ കണ്ട് പഠിച്ച് ഷൂട്ടിംഗിലേയ്ക്കെത്തി. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയും മത്സരങ്ങളിലൂടെയും അഭിമന്യുവും അഭിരാമിയും ഇപ്പോൾ സംസ്ഥാന - ദേശീയ തലങ്ങളിൽ യോഗ്യതകൾ നേടി അച്ഛന്റെ സ്വപ്നത്തിലേയ്ക്കുള്ള യാത്രയിലാണ്.