ഹോട്ടലുകളിലും മറ്റും വറക്കാനും പൊരിക്കാനും ഉപയോഗിച്ച് കഴിഞ്ഞ എണ്ണയിൽ നിന്ന് പാചകവാതകം. കട്ടപ്പന വെള്ളയാംകുടി സ്വദേശി പുലിപറമ്പിൽ റോയി തോമസ് ആണ് ഇത്തരത്തിൽ പാചകവാതകം ഉല്പാദിപ്പിച്ച് മാതൃകയായത്. ഇതിനായി ഒരു പ്രത്യേകം സ്റ്റൗവും റോയി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. സാധാരണ പാചക വാതകത്തിന് ആയിരത്തിലേറെ വില വരുമ്പോൾ റോയി വികസിപ്പിച്ചെടുത്ത സ്റ്റൗവിൽ പാചകം ചെയ്യുന്നതിന് ഒരു മാസത്തേയ്ക്ക് 250 - 300 രൂപ മാത്രമാണ് ആകുക. മൂന്നു മണിക്കൂർ തുടർച്ചയായി ഈ ഓയിൽ സ്റ്റൗ പ്രവർത്തിപ്പിക്കുന്നതിന് ഒരു ലിറ്റർ ഓയിൽ മതിയാകും. ചിലപ്പോൾ ലിറ്ററിന് 30 രൂപ നൽകേണ്ടി വരും. പല ഹോട്ടലുകളിലും വില വാങ്ങിക്കാറ് പോലുമില്ല.
idukkiTimesXP MalayalamUpdated: 16 May 2023, 12:48 pm