അഥർവ്വ എന്ന കൊച്ചുമിടുക്കൻ
1031 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ"കാക്കേ കാക്കേ കൂടെവിടെ ?, കൂട്ടിനകത്തൊരു കുഞ്ഞില്ലേ ?..... . സാധാരണയായി കൊച്ചുകുട്ടികളുടെ പാട്ടും പഠനവുമൊക്കൊ ഈ പാട്ടുകളിലൊക്കൊയാണ് തുടങ്ങാറ്. എന്നാൽ കട്ടപ്പന സ്വദേശി അഥർവ്വ സജിത്ത് എന്ന ഒരുവയസുകാരന്, കാക്ക കൂട്ടിലെ കുഞ്ഞിന് തീറ്റക്കൊടുക്കാഞ്ഞാൽ കുഞ്ഞു കരയുന്നതല്ല, പ്രശ്നം ആകാശ ഗോളങ്ങളും അവയുടെ പേരും രൂപവും വിദേശ രാജ്യങ്ങളും അവയുടെ പേരും പതാകയുമൊക്കൊയാണ് പഠനം. ഇങ്ങനെ ആളുകളും, പതാകകളും , ചിഹ്നങ്ങളും, നമ്പറുകളുമൊക്കൊ യായി 500 കാർഡുകൾ തിരിച്ചറിയും ഈ കുരുന്നു മിടുക്കൻ. റൈറ്റ് ബ്രയ്ൻ എഡ്യുക്കേഷൻ ( ആർ.ബി. ഇ) എന്ന പഠന സംവിധാനത്തിലധിഷ്ഠിതമായ പരിശീലനത്തിലൂടെയാണ് അമ്മ തീർത്ഥ ഈ കഴിവിന് കുഞ്ഞിനെ പ്രാപ്തനാക്കിയത്. അഥർവ്വയ്ക്ക് ഏഴു മാസം പ്രായമുള്ളപ്പോൾ മുതലാണ് പരിശീലനം ആരംഭിക്കുന്നത്. കളിക്കാനുള്ള ആഗ്രഹം കഴിവിലേയ്ക്ക് തിരിച്ചു വിടാൻ ഈ പരിശീലനം നല്ലതാണെന്ന കൂട്ടുകാരിയുടെ ഉപദേശമാണ് ഈ പരിശീലനത്തിലേയ്ക്ക് എത്തിച്ചതെന്ന് തീർത്ഥ പറയുന്നു. വെറുതെ തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും കുഞ്ഞ് തുടക്കം മുതൽ തന്നെ വലിയ താൽപ്പര്യം കാണിച്ചു തുടങ്ങി.