വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ
1009 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅരികൊമ്പൻ വിഷയത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ. വിദഗ്ധ സമിതി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തി. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് അറിയിച്ചു. കർഷകരുമായും ആദിവാസി കുടികളുടെ പ്രതിനിധികളുമായും ജനപ്രതിനിധികളുമായും വിദഗ്ധ സമിതി ചർച്ച നടത്തി. അതേസമയം അഞ്ച് അംഗ വിദഗ്ധ സമിതി ഇന്ന് എറണാകുളത്ത് പ്രത്യേക യോഗം ചേരും. അഞ്ച് ആദിവാസി ഊരുകളിൽ നിന്നായി 10 പേരിൽ നിന്നും ചിന്നക്കനാൽ പഞ്ചായത്തിലെ പ്രശ്നബാധിത പ്രദേശത്തിലെ ആറു കർഷകരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമാണ് വിദഗ്ധസംഘം വിവരങ്ങൾ ശേഖരിച്ചത്. കാട്ടാന വരുത്തിയ നാശനഷ്ടങ്ങളും വിലയിരുത്തി. കുങ്കി ആനത്താവളത്തിലും സന്ദർശനം നടത്തി.