10 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ
1014 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅരികൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നത് റദ്ദാക്കിക്കൊണ്ടുള്ള ഹൈകോടതി നടപടിയിൽ പ്രതിഷേധിച്ച് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ചിന്നക്കനാലിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നത് അടക്കമുള്ള പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളും ഏതാനം ചില സ്വകാര്യ വാഹനങ്ങളും മാത്രമേ നിരത്തിൽ ഓടുന്നുള്ളു. കോടതി വിധിയിൽ 13 പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്തിരുന്ന ഹർത്താലിൽ നിന്ന് ചില പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. ഹർത്താലിനെ അനുകൂലിക്കുന്നുണ്ട്. വിദ്യാർഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ചാണ് ഒഴിവാക്കിയതെന്ന് രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സതി, ബൈസൺവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബൈജു കൃഷ്ണൻകുട്ടി, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിലോത്തമ സോമൻ എന്നിവർ അറിയിച്ചു.