ആരും നുകരാത്ത അനന്ത സൗന്ദര്യം ഒളിപ്പിച്ച് അഞ്ചുരുളി |Anchuruli|
ഇക്കോ ടൂറിസത്തിന്റെ അനന്തസാധ്യതകൾ ഒളിഞ്ഞിരിക്കുന്ന ഇടമാണ് അഞ്ചുരുളി. അഗാധമായൊരു ടണലും മനോഹരമായൊരു വെള്ളച്ചാട്ടവും മാത്രമല്ല അതിനുമപ്പുറമാണ് അഞ്ചുരുളിയിലെ കാഴ്ച വിസ്മയം. പാരിസ്ഥിതിക ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് ആദിവാസി സമൂഹം പാർക്കുന്ന കുടിയിലേയ്ക്കുള്ള പാതയോരങ്ങളിലും ജലാശയ തീരങ്ങളിലും. അഞ്ചുരുളി ടണൽ ഭാഗത്തിന് മുകളിലൂടെ രണ്ട് പാതകളാണ് ആദിവാസി ഊരുകളിലേയ്ക്ക് ഉള്ളത്. ഒന്ന് റോഡ് മാർഗമായ കാനനപാത . മറ്റൊന്ന് ടണലിന് തൊട്ടു മുകളിലൂടെ തീരപ്രദേശങ്ങൾക്ക് സമീപത്തു കൂടെയുള്ള കാൽനട പാത. രണ്ടു വഴികളിലൂടെയുമുള്ള യാത്ര അൽപം ദുഷ്കരമാണെങ്കിലും ഇതു വഴിയുള്ള കാനന സൗന്ദര്യവും ഇടുക്കി ജലാശയത്തിന്റെ വിദൂര ഭംഗിയും ആരുടെയും മനം മയക്കുന്നതാണ്. റോഡിൽ നിന്നുള്ള ഇടുക്കി ജലാശയത്തിന്റെ വിദൂര ദൃശ്യമാണ് ഇതിലേറെ ആകർഷണം. വാച്ച് ടവർ പോലുള്ള ടൂറിസം സാധ്യതകൾ ഇവിടങ്ങളിൽ പരീക്ഷിക്കാവുന്നതാണ്. പുൽമേടുകളെ തഴുകിയെത്തുന്ന ഇളം കാറ്റും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നീല ജലാശയവുമെല്ലാം അഞ്ചുരുളിയുടെ പതിവ് സൗന്ദര്യ കാഴ്ചകൾക്കും അപ്പുറത്താണ്.idukkiTimesXP MalayalamUpdated: 1 Apr 2023, 12:55 pm