അഴിമതി ആരോപണം; വകുപ്പു തല അന്വേഷണത്തിനൊടുവിൽ ക്ലീൻ ചിറ്റ്
അഴിമതി ആരോപണമുയർന്ന കൗൺസിൽ തീരുമാനത്തിൽ കട്ടപ്പന നഗരസഭയ്ക്ക് ക്ലീൻ ചിറ്റ്. വകുപ്പു തല അന്വേഷണത്തിനൊടുവിലാണ് ക്ലീൻ ചിറ്റ്. നഗരസഭാ സെക്രട്ടറിയും രണ്ട് കൗൺസിലർമാരും വിയോജിപ്പ് രേഖപ്പെടുത്തുകയും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്ത നഗരസഭ തീരുമാനത്തിലാണ് അഴിമതി ആരോപണമുയർന്നിരുന്നത്. ഭരണ സമിതിക്ക് ആശ്വാസകരമായ ഉത്തരവാണ് ഇത്. നഗരസഭ സെക്രട്ടറിക്ക് നഗരസഭയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ ലേലം ചെയ്തതിൽ ക്രമക്കേടില്ലെന്ന് കാട്ടി തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്ത് ലഭിച്ചു. സ്ഥാപനങ്ങൾ നിലവിലെ കുത്തകാവകാശികൾക്ക് തന്നെ 15% അധിക തുക ഈടാക്കി വിട്ടുനൽകാമെന്ന് 32 കൗൺസിൽ അംഗങ്ങൾ ഐക്യകണ്ഠേന തീരുമാനമെടുത്തിരുന്നു. ഫെബ്രുവരി പത്താം തീയതിയിലെ കൗൺസിൽ യോഗത്തിലായിരുന്നു ഈ തീരുമാനം. ഈ തീരുമാനത്തിനെതിരെയാണ് നഗരസഭാ സെക്രട്ടറിയും രണ്ട് കൗൺസിലർമാരും വിയോജിപ്പ് രേഖപ്പെടുത്തിയത്. കുത്തകാവകാശം പുതുക്കി നൽകുവാൻ തീരുമാനിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണ് എന്ന് സെക്രട്ടറി സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.idukkiTimesXP MalayalamUpdated: 31 Mar 2023, 10:33 am