കാട്ടിറച്ചി കൈവശം വെച്ചന്ന കള്ളക്കേസ് പിൻവലിച്ചു |Sarun Saji
ആദിവാസി യുവാവിനെതിരെയുള്ള കള്ളക്കേസ് സർക്കാർ പിൻവലിച്ചു. കാട്ടിറച്ചി കൈവശം വെച്ചന്ന കള്ളക്കേസുണ്ടാക്കി വനപാലകർ കുടുക്കാൻ ശ്രമിച്ച കേസാണ് സർക്കാർ പിൻവലിച്ചത്. ഇടുക്കിയിലെ കണ്ണംപടി കിഴുകാനത്തെ ആദിവാസി യുവാവിനെതിരെയായിരുന്നു കേസ്. ഇനി ഇതു സംബന്ധിച്ച് കേസുണ്ടാവില്ലന്ന് വനം മന്ത്രി അറിയിച്ചു. ആദിവാസി യുവാവിനെയും കുടുംബാംഗങ്ങളെയും സമരസമിതി ഭാരവാഹികളെയും വനം മന്ത്രി വിവരമറിയിച്ചു. പുത്തന്‍പുരയ്ക്കന്‍ സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തിലാണ് ഉത്തരവ്. കള്ളക്കേസ് പിൻവലിച്ചതിൽ ഭാഗീകമായി സന്തോഷമുണ്ടെന്നും എന്നാൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിനാൽ പൂർണമായ നീതി ലഭിച്ചിട്ടില്ലെന്നും സരുൺ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ഉണ്ടാവും വരെ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും സരുൺ പറഞ്ഞു. കേസ് പിൻവലിച്ചതിൽ ആശ്വാസമുണ്ടെന്ന് സരുണിന്റെ പിതാവ് മോഹനൻ പറഞ്ഞു.idukkiTimesXP MalayalamUpdated: 20 Apr 2023, 11:22 pm