പീഡനക്കേസ് പ്രതി ആന്ധ്രയിൽ അറസ്റ്റിൽ
1033 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂയുവതിയെ പീഡിപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡനം തുടരുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പ്രതിയെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറംമ്പാലം എന്ന ഉൾഗ്രാമത്തിൽ നിന്നുമാണ് പിടികൂടിയത്. അറക്കുളം കൂവപ്പള്ളി കുന്നപറമ്പിൽ അനിൽ പ്രഭയാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. കുമളി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായി യുവതി ഡി.ജി.പി.ക്ക് പീഡന പരാതി നൽകിയത് കഴിഞ്ഞ ഏപ്രിൽ നാലിനാണ്. ബോറംമ്പാലത്തെത്തിയ പോലീസ് സംഘം ലോക്കൽ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിലെടുത്ത പ്രതിയെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊടപുഴയിൽ എത്തിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.